headerlogo
breaking

ശബരിമല; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീ പ്രവേശനത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്ന്

 ശബരിമല; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
avatar image

NDR News

02 Mar 2026 04:49 PM

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

        ശബരിമല യുവതീ പ്രവേശനത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെ എതിര്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. യുവതീ പ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കും. ദേവസ്വം ബോര്‍ഡ് നേരത്തെയും ഈ നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും എന്നും കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

NDR News
02 Mar 2026 04:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents