headerlogo
breaking

പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്

 പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും
avatar image

NDR News

04 Mar 2026 05:29 PM

പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടികയിലെ പേരുകൾ പുറത്തു വന്നു തുടങ്ങി. എൽഡിഎഫ് കൺവീനർ ടി രാമകൃഷ്‌ണൻ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. പേരാമ്പ്രയിലെ സിറ്റിംങ് എംഎൽഎയാണ് രാമകൃഷ്ണ‌ൻ. ഇടതു കോട്ടയായ പേരാമ്പ്ര ഇത്തവണയും നില നിർത്തണമെന്ന തീരുമാനത്തിലാണ് ടിപി രാമകൃഷ്ണ‌നെ തന്നെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമാണ്.

     യു.ഡി.എഫിലായിരുന്ന കാലത്ത് സ്ഥിരമായി മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റിനുവേണ്ടി ഇക്കുറി കേരള കോൺഗ്രസ് എം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കേണ്ടെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിൻ്റെ തീരുമാനം. കേരള കോൺഗ്രസ്-എമ്മിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മാത്രമാണ് ലഭിക്കുക.

NDR News
04 Mar 2026 05:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents