താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു
രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്
താമരശ്ശേരി: ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ ആണ് മരണപ്പെട്ടത്. അപകടത്തിൽ 3 പേർക്ക് പരിക്ക്.
അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിക്കപ്പ് കാറിലും സൈഡ് കൈവരിയിലിടിച്ചു മറിയുകയായിരുന്നു.

