headerlogo
breaking

തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു

ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി

 തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു
avatar image

NDR News

06 Mar 2026 12:49 PM

കൊച്ചി: തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് (06-03-26) ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12270 രൂപയായി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. 1,31,160 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ഇന്നലെ (05-03-26) രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. വിപണി ക്ലോസ് ചെയ്യുമ്പോൾ 1,19,440 രൂപയായിരുന്നു പവൻ വില. ബുധനാഴ്ച പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.

     ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി.അഞ്ചുദിവസം കൊണ്ട് 8,040 രൂപയാണ് പവന് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് 5,131.23 ഡോളറായി കറഞ്ഞു. 5,131.23 ഡോളറാണ് നിലവിലെ വില. ഇന്നലെ 5,150.37 ഡോളറായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്നലെ നേരിയ തോതിൽ തിരിച്ച് കയറി. 91.64 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്.

 

NDR News
06 Mar 2026 12:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents