പയ്യോളിയിൽ ബൈക്ക്ടിച്ച് കാൽനട യാ ത്രികയ്ക്ക് പരിക്ക്
ഇന്ന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം
പയ്യോളി : ബൈക്കിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്കേറ്റു. പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. കാലിന് പരിക്കേറ്റ കുട്ടിയെ പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം. കീഴൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ആണ് അപകടത്തിനിടയാക്കിയത്. റോഡ് ക്രോസ് ചെയ്‌ത് വരികയായിരുന്ന സ്കൂട്ടറിനെ ഇടിച്ചിട്ടതോടെ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് പാതയോരത്ത് നിർത്തി മറ്റൊരു സ്‌കൂട്ടറിനെയും മാജി ബേക്കറിക്ക് മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു.
നഗരസഭ സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടി (സിമൻ്റ് വീപ്പ)ക്കും ബൈക്കിനും ഇടയിൽ പെട്ടുപോയ കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.ചെടിച്ചട്ടി (സിമൻ്റ് വീപ്പ) യും തകർന്നു. സ്‌കൂട്ടർ, ബുള്ളറ്റ് യാത്രികർക്ക് പരുക്കില്ല. അപകടത്തെ തുടർന്ന് ഓടിക്കൂടിയ ആളുകളുടെ സഹായത്തോടെയാണ് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത്. പയ്യോളി പേരാമ്പ്ര റോഡിൽ ഇരുചക്ര വാഹന യാത്രക്കാരുടെ മത്സര വേഗതയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമാകുന്നതെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു.

