headerlogo
breaking

കക്കയത്ത് കാട്ടാനക്കൂട്ടം പുഴയ്ക്കക്കരെ മുപ്പതാം മൈൽ മേഖലയിൽ ഭീതി

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

 കക്കയത്ത് കാട്ടാനക്കൂട്ടം പുഴയ്ക്കക്കരെ മുപ്പതാം മൈൽ മേഖലയിൽ ഭീതി
avatar image

NDR News

07 Mar 2026 04:26 PM

കക്കയം: കക്കയത്ത് പുഴക്കക്കരെ ആനക്കൂട്ടം ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് വെറും 200 മീറ്റർ മാത്രം പുഴ കടന്നാൽ മുപ്പതാം മൈൽ ജനവാസ മേഖലയിലേക്ക് എത്താൻ സാധിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് ആനകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

         വനം വകുപ്പ് കൃത്യമായ മുൻ കരുതൽ എടുത്ത് ആനകളെ തുരത്താൻ ശ്രമിച്ചില്ലെങ്കിൽ ജനവാസ മേഖലയിലേക്ക് കടന്നുവരുന്ന ആനക്കൂട്ടം ജീവാപായം ഉണ്ടാക്കാനും കൃഷി നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ജനങ്ങൾ പറയുന്നു.എന്തായാലും ആനക്കൂട്ടത്തെ സുരക്ഷിതമായി കാട്ടിലേക്ക് കടത്തിവിടുന്നതിനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

NDR News
07 Mar 2026 04:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents