headerlogo
breaking

കുന്ദമംഗലത്ത് യുവാവ് മർദ്ദനമേറ്റു മരിച്ചു

മർദ്ദനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെ

 കുന്ദമംഗലത്ത് യുവാവ് മർദ്ദനമേറ്റു മരിച്ചു
avatar image

NDR News

07 Mar 2026 05:08 PM

കോഴിക്കോട്:​കുന്ദമംഗലം മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കുന്ദമംഗലം കളരിക്കണ്ടി എറോ ചുടല വീട്ടിൽ ബാബു (46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. രാവിലെ ഉത്സവ സ്ഥലത്തുനിന്നും ബാബുവിനെ വിളിച്ചുവരുത്തിയ ശേഷം ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മർദ്ദനത്തിന് ശേഷം വീട്ടിലെത്തിയ ബാബുവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

      മർദ്ദനത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും, പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി മാറ്റി.

 

NDR News
07 Mar 2026 05:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents