മുണ്ടോത്ത് കാർ ബൈക്കിലിടിച്ച് പൂനത്ത്, കണയംകോട് സ്വദേശികൾക്ക് പരിക്ക്
പരിക്കേറ്റവരെ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉള്ളേരി: മുണ്ടോത്ത് പള്ളിക്ക് സമീപം കാർ ബൈക്കിലിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ കണയങ്കോട് പടിഞ്ഞാറെ താഴെക്കുനിയിൽ അർജുൻ (39), പൂനത്ത് സ്വദേശി വിഷ്‌ണു (24) എന്നിവർക്കാണ് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ശേഷം 2.45നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

