പാചക വാതക വില വർധനവിന് പിന്നാലെ സിലിണ്ടർ ബുക്കിങ്ങിനും നിയന്ത്രണം
21 ദിവസത്തിനു ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ
കോഴിക്കോട്: പാചക വാതക വില വർധനവിന് പിന്നാലെ സിലിണ്ടർ ബുക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി. ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താവിന് ഒരു സിലിണ്ടർ ബുക്ക് ചെയ് 21 ദിവസത്തിനു ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാൽ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പാചകവാതക ക്ഷാമം ഉണ്ടായേക്കാമെന്ന ഭീതിയിൽ ബുക്കിങ് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി '
ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ സിലിണ്ടർ ബുക്കിങിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയായും വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ വില 115 രൂപയായുമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് വില കയറ്റം. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ കേരളത്തിൽ ഗ്യാസിന് 920 രൂപയാകും.

