headerlogo
breaking

മൈസൂരിൽ ലോറി മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

മൈസൂരിൽ ലോറി മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

 മൈസൂരിൽ ലോറി മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
avatar image

NDR News

07 Mar 2026 09:01 PM

ബംഗളൂരു: കർണാടകയിൽ മൈസൂർ മുതൂർ റോഡിൽ തുംകൂരിൽ വെച്ചുണ്ടായ ലോറി അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി പണിക്കരുന്നൻ അബ്‌ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്.

     ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.ഇരുവരുടെയും മൃതദേഹങ്ങൾ തുംകൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഖബറടക്കം നാളെ നടക്കും.

 

NDR News
07 Mar 2026 09:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents