മന്ദംകാവ് പ്ലാസ്റ്റിക് കമ്പനി തീപിടുത്തം; മാറ്റിപ്പാർപ്പിച്ചത് എട്ടോളം വീട്ടുകാരെ
വൻ നാശനഷ്ടം, ഒരു ഭാഗം പൂർണമായും കത്തിനശിച്ചു
കൊയിലാണ്ടി: മന്ദംകാവ് പ്ലാസ്റ്റിക് കമ്പനി തീപിടുത്തത്തെ തുടർന്ന്; എട്ടോളം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. തീ പിടുത്തത്തിൽ വൻ നാശ നഷ്ടമാണുണ്ടായിരിക്കുന്നത്, ഒരു ഭാഗം പൂർണമായും കത്തിനശിച്ചുമന്ദം പ്ലാസ്റ്റിക് കമ്പനിയുടെ ഒരു ഭാഗം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. ഞായറാഴ്‌ച പ്രവൃത്തി നടന്നിരുന്നില്ലെങ്കിലും കമ്പനിക്കുള്ളിൽ പണിക്കാരുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് കമ്പനിയ്ക്ക് സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോമറും കത്തി നശിച്ചിട്ടുണ്ട്.
ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന കമ്പനിയിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തീ വളരെ പെട്ടെന്ന് പടരുകയും വലിയ തോതിലുള്ള പുകയും ദുർഗന്ധവും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.

