headerlogo
breaking

മന്ദം കാവിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്

 മന്ദം കാവിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം
avatar image

NDR News

08 Mar 2026 02:47 PM

നടുവണ്ണൂർ: മന്ദം കാവ് പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീപ്പിടിത്തം. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ പരിസരമാകെ പുകപടലങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്. അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

     സംഭവമറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി. പ്രദേശത്താകെ വലിയ രീതിയിൽ കറുത്ത പുക വ്യാപിച്ചിട്ടുണ്ട്. ഗോഡൗണിന് സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു തുടങ്ങി.

 

NDR News
08 Mar 2026 02:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents