headerlogo
breaking

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി അരിക്കുളം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

പരിക്കുകൾ സാരമായതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

 കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി അരിക്കുളം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്
avatar image

NDR News

10 Mar 2026 09:19 PM

കൊയിലാണ്ടി: കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. അരിക്കുളം സ്വദേശി മൂലത്തിൽ റംഷാദിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 3.20-ഓടെ ഷൊറണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. റംഷാദിന്റെ ഒരു കൈക്കും കാൽപാദത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

    അപകട വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേനയാണ് ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിക്കുകൾ സാരമായതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി റംഷാദിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

NDR News
10 Mar 2026 09:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents