headerlogo
breaking

കാട്ടിലെപ്പീടികയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കർണാടക ബസും കൂട്ടിയിടിച്ച് അപകടം

ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം

 കാട്ടിലെപ്പീടികയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കർണാടക ബസും കൂട്ടിയിടിച്ച് അപകടം
avatar image

NDR News

10 Mar 2026 09:00 AM

ചേമഞ്ചേരി: ദേശീയപാതയിൽ കാട്ടിലെപ്പീടികയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഇരു ബസുകളിലെയും ഡ്രൈവർമാർ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

     തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ. ടി.സി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് അന്വേഷണ തുടർനടപടികൾ സ്വീകരിച്ചു.

 

NDR News
10 Mar 2026 09:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents