headerlogo
breaking

കരിമ്പാപൊയിൽ മേക്കോത്ത് കയറ്റത്തിൽ പിക്കപ്പ് വാൻ ആക്സിൽ പൊട്ടി നടുറോഡിൽ കുടുങ്ങി

ഇന്ന് രാവിലെ 9 15 ഓടെയായിരുന്നു സംഭവം

 കരിമ്പാപൊയിൽ മേക്കോത്ത് കയറ്റത്തിൽ പിക്കപ്പ് വാൻ ആക്സിൽ പൊട്ടി നടുറോഡിൽ കുടുങ്ങി
avatar image

NDR News

10 Mar 2026 10:10 AM

നടുവണ്ണൂർ: കോഴിക്കോട് കണ്ണൂർ സംസ്ഥാനപാതയിൽ നടുവണ്ണൂർ കരിമ്പാപൊയിൽ കയറ്റത്തിൽ പിക്കപ്പ് വൻ ആക്സിൽ പൊട്ടി നടുറോഡിൽ കുടുങ്ങി.ഇന്ന് രാവിലെ 9 15 ആണ് സംഭവം. കോഴിക്കോട് നിന്ന് വരികയായിരുന്ന കെ എൽ 57 ആർ 15 71 വാൻ ആണ് അപകടത്തിൽ പ്പെട്ടത്. ഇതിനെ തുടർന്ന് വാഹനം ഒരു ഭാഗത്തേക്കും അനക്കാൻ കഴിയാതെ വന്നപ്പോൾ ഇരുവശത്തും സൂചന ബോർഡുകൾ വച്ച് നടുറോഡിൽ തന്നെ നിർത്തിയിട്ടു.

     കോഴിക്കോട് നിന്ന് ക്രെയിൻ എത്തിച്ചതിനു ശേഷം മാത്രമേ ഇനി വാഹനം മാറ്റാൻ സാധിക്കുകയുള്ളൂ. പേരാമ്പ്ര അടക്കമുള്ള വടക്കൻ പ്രദേശങ്ങളിൽ സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യുന്ന വാനിനാണ് അപകടം സംഭവിച്ചത്. കയറ്റം കയറി വരികയായിരുന്ന തിനാൽ വേഗത കുറവുള്ളത് കൊണ്ട് വലിയ അപകടങ്ങൾ സംഭവിച്ചിട്ടില്ല. പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്ന വാഹന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

 

 

 

 

NDR News
10 Mar 2026 10:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents