headerlogo
breaking

നമ്പ്രത്ത്കരയിൽ കനാൽ പൊട്ടി കടകളിൽ വെള്ളം കയറി

എത്രയും പെട്ടെന്ന് കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നാട്ടുകാർ

 നമ്പ്രത്ത്കരയിൽ കനാൽ പൊട്ടി കടകളിൽ വെള്ളം കയറി
avatar image

NDR News

11 Mar 2026 12:09 PM

കൊയിലാണ്ടി: നമ്പ്രത്ത്കരയിൽ കനാൽ പൊട്ടി വെള്ളം കടകളിൽ കയറി. കുറ്റ്യാടി ഇടതുകര കനാലിൻ്റെ നടേരി ഭാഗത്തേക്കുള്ള സബ്ബ് കനാലാണ് പൊട്ടിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കനാൽ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ നമ്പ്രത്ത്കരയിലെ കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ചിക്കൻ സ്റ്റാൾ ഉൾപ്പടെയുള്ള അഞ്ചോളം കടകളിലാണ് വെള്ളം കയറിയത്. ചിക്കൻ സ്റ്റാളിന് ഉള്ളിലേക്ക് വെള്ളം കയറിയതോടെ കോഴികളും വെള്ളത്തിൽ മുങ്ങി.

     വാർഡു മെമ്പർമാരായ റെയ്ഹാനത്തിന്റെയും, ബിജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും കച്ചവടക്കാരും റോഡിലെയും കടകളയിലേയും വെള്ളവും ചെളിയും കോരി മാറ്റി. എത്രയും പെട്ടെന്ന് ഈ ഭാഗത്തെ കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

NDR News
11 Mar 2026 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents