കൊയിലാണ്ടിയിൽ വസ്ത്ര വ്യാപാരശാലയിൽ തീപിടുത്തം
ഇന്ന് വൈകിട്ട് 4 30 ഓടെയാണ് തീപിടുത്തം ഉണ്ടായത്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വസ്ത്ര വ്യാപാരശാലയിൽ തീപ്പിടിത്തം. പുതിയ ബസ് സ്റ്റാൻഡിന് പിറക് വശത്തെ ഡാലിയ പ്ളാസയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫെമിൻസിറ്റി വസ്ത്ര വ്യാപാര ശാലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് വൈകീട്ട് 4.25 ഓടെയായിരുന്നു അപകടം. കടയിലെ സ്റ്റെബിലൈസർ ഷോട്ടായി തീപിടിക്കുകയായിരുന്നു. ഉടൻ കടയിലെ ജീവനക്കാർ കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. സേന എത്തുന്നതിന് മുൻപായി സമീപത്തെ കടയിലെ ഫയർ എക്സ്റ്റിറ്റ്യൂഷർ വച്ച് ജീവനക്കാർ തീ ഭാ ഗീകമായി അണച്ചിരുന്നു.സേന എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.
അസി സ്റ്റേഷൻ ഓഫീസർ ബിജു, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സജിൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ്, ലിനീഷ്, അനൂപ്, ഡ്രൈവർ സുജിത്ത്, ഹോം ഗാർഡുമാരായ ഓപ്രകാശ്, സുധീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് എത്തിയിരുന്നു.

