പേരാമ്പ്രയിലെ പ്രമുഖ ഇ എൻ ടി ഡോ. കെ.ബി അടിയോടി അന്തരിച്ചു
ദീർഘകാലം പേരാമ്പ്ര ശങ്കർ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
പേരാമ്പ്ര : പേരാമ്പ്രയിലെ പ്രമുഖ ഇഎൻടി ഡോക്ടറും ജനകീയ ഡോക്ടറുമായ കനോത്ത് ബാലൻ അടിയോടി (ഡോ. കെ.ബി അടിയോടി-82) പേരാമ്പ്ര ടെലഫോൺ എക്‌സ്‌ചേഞ്ചിന് സമീപം കെ.ജി സദനത്തിൽ അന്തരിച്ചു.ദീർഘകാലം പേരാമ്പ്ര ശങ്കർ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ എം എ പേരാമ്പ്ര ഭാരവാഹി, കൂത്താളി കമ്മോത്ത് മഹാവിഷ്‌ണു ക്ഷേത്രം ഭാരവാഹി, പേരാമ്പ്ര ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ, ഭാരവാഹി, പൊൻപറ ഹിൽസ് സ്ഥാപകാംഗം, പേരാമ്പ്ര അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തങ്കം. മക്കൾ: ഡോ. മഹേഷ് ( മെഡിക്കൽ ഓഫീസർ കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം), ജയകൃഷ്‌ണൻ (എഞ്ചിനിയർ യു എസ് എ), ഡോ. ജയലക്ഷമി (കാനഡ). മരുമക്കൾ: സുദീപ (കോഴിക്കോട്), അഞ്ജുശ്രീ കരുവണ്ണൂർ (യു എസ് എ), രഘുനാഥ് എറണാകുളം (കാനഡ). സഹോദരക്കൾ: പ്രഭാകരൻ അടിയോടി, പത്മാവതി അമ്മ, ദേവി അമ്മ, തങ്കം അമ്മ, നിർമ്മല അമ്മ, പരേതനായ ശ്രീധരൻ അടിയോടി. സംസ്ക്കാരം ഞായറാഴ്‌ച കൂത്താളി കനോത്ത് വീട്ടുവളപ്പിൽ.

