headerlogo
breaking

താമരശ്ശേരി ചുരത്തിൽ ആബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം

 താമരശ്ശേരി ചുരത്തിൽ ആബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം
avatar image

NDR News

14 Mar 2026 03:34 PM

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ആബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു വരികയായിരുന്ന ആബുലൻസിന് മുന്നിലാണ് യുവാവ് ചാടിയത്.

     ബത്തേരിയിലുള്ള ഭാര്യവീട്ടിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതായിരുന്നു. പിന്നീട് ചുരം നടന്ന് ഇറങ്ങുന്നതിനിടെയാണ് ആബുലൻസിൻ്റെ മുന്നിൽ ചാടിയത്. മരിക്കാൻ വേണ്ടി തന്നെയാണ് ചാടിയതെന്ന് യുവാവ് പറഞ്ഞു.തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നില അതീവ ഗുരുതരമാണെന്ന് ഡോകടർമാർ പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

 

NDR News
14 Mar 2026 03:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents