കടിയങ്ങാട് നിയന്ത്രണം വിട്ട ഓംനി വാൻ കാൽനടയാത്രക്കാരനെയും സ്കൂട്ടർ യാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു
പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറ്റ്യാടി: കടിയങ്ങാട് അല്പം മുമ്പുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട മാരുതി ഓംനി വാൻ കാൽനട യാത്രക്കാരനെയും സ്കൂട്ടർ യാത്രക്കാരനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാൽനടയാത്രക്കാരന്റെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകരുകയും സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്ത് പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

