കൊയിലാണ്ടിയിൽ കൽനട യാത്രക്കാരനെ ഇടിച്ചിട്ട ലോറി നിർത്താതെ പോയി; യാത്രക്കാരൻ മരിച്ചു
ഇന്നലെ അർധരാത്രിയോടെയാണ് അപകടം
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം കാൽനട യാത്രക്കാരനെ ലോറിയിടിച്ചു. അപകടത്തിൽ ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോൻ (45) മരണപ്പെട്ടു. ഇടിച്ചിട്ട ലോറി നിർത്താത പോകുകയായിരുന്നു.
അർധരാത്രിയോടെയായിരുന്നു അപകടം. അപകടത്തിൽ മരണപ്പെട്ട ബിജുമോൻ ജോലിയാവശ്യത്തിനായി കൊയിലാണ്ടിയിലെത്തിയതാണെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇയാളെ ഇടിച്ചിട്ട ലോറി കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുമോനെ ഇടിച്ചശേഷം കോഴിക്കോട് ഭാഗത്തേക്കാണ് ലോറി കടന്നുപോയത്. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

