headerlogo
breaking

മുണ്ടോത്ത് ഓട്ടോ ഗ്യാരേജ് പരിസരത്തു നിന്ന് പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ചു

മോഷണം നടത്തിയത് സൈക്കിളിൽ വന്ന ചെറുപ്പക്കാരൻ

 മുണ്ടോത്ത് ഓട്ടോ ഗ്യാരേജ് പരിസരത്തു നിന്ന് പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ചു
avatar image

NDR News

17 Mar 2026 08:34 PM

ഉള്ളിയേരി: മുണ്ടോത്ത് ഓട്ടോ ഗ്യാരേജ് പരിസരത്തു നിന്ന് സ്കൂട്ടർ മോഷ്ടിച്ചു. കെ.എൽ. 56.യു 2687 ഹീറോ ഡെസ്റ്റിനി 125 സ്കൂട്ടറാണ് മോഷണം പോയത്. വയലറ്റ് റെഡ് നിറമാണ് സ്കൂട്ടറിന്. ഇന്ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്. സ്കൂൾ യൂണിഫോമിൽ വന്ന വിദ്യാർത്ഥിയാണ് സൈക്കളിൽ എത്തി സ്കൂട്ടറുമായി കടന്നു കളഞ്ഞതെന്ന് സിസിടിവിയിലൂടെ മനസ്സിലായിട്ടുണ്ട്.   

    കൊയിലാണ്ടി ഭാഗത്തേക്കാണ് സ്കൂട്ടർ മോഷ്ടിച്ചയാൾ പോയത്. സ്കൂട്ടർ ഉടമ അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ ഇനി പറയുന്ന നമ്പറുകൾ അറിയിക്കണമെന്ന് അത്തോളി പോലീസ് അറിയിച്ചു. നമ്പർ: 9846222106, അത്തോളി സ്റ്റേഷൻ 049 267 2223

 

 

NDR News
17 Mar 2026 08:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents