കാവുന്തറയിൽ വൻ എംഡി.എം.എ വേട്ട: യുവാക്കൾ പിടിയിൽ
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം
നടുവണ്ണൂർ: കാവുന്തറയിൽ എംഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കീഴരിയൂർ സ്വദേശി ചാലിൽ മീത്തൽ രാജേഷ് (41), പള്ളിയത്ത്കുനി പെയിൻകിലാട്ട് താജു തസ്ലീഫ് (28) എന്നിവരാണ് അറസ്റ്റിലായത്.കാവുന്തറ എ.യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഇവരിൽ നിന്നും 85ഗ്രാം എം.ഡി.എം.എ പിടികൂടി. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു എം.ഡി.എം.എ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷ്. ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ഉത്തംദാസിന് കീഴിലുള്ള ജില്ലാ ഡാൻസാഫ് സ്കോഡും, പേരാമ്പ്ര ഡി.വൈ. എസ്.പി സ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡൻസാഫ് സ്കോഡ് അംഗങ്ങളായ എസ്. ഐ.വിനീത് കുമാർ എ.എസ്ഐ മാരായ ഷാജി.വി.വി, സുനിൽകുമാർ.സി. എം, സി.പി.ഒ. മാരായ ശോഭിത്ത് ടി.കെ, ലിഥിൻ ഡി.ബി, അനൂപ് സെൻ, പേരാമ്പ്ര ഡി.വൈ.എസ്.പി സ്കോഡ് അംഗങ്ങളായ എസ്.സി.പി.ഒ വിനീഷ് തയ്യുള്ളതിൽ, സിഞ്ചു ദാസ്. എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

