headerlogo
breaking

പ്രസവം വീട്ടിൽ നടത്തി യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

ഫോറന്‍സിക് വിഭാഗത്തിന്റേതാണ് തീരുമാനം

 പ്രസവം വീട്ടിൽ നടത്തി യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും
avatar image

NDR News

21 Mar 2026 08:22 AM

തൃശൂര്‍: വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍അന്വേഷണം. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ഫോറന്‍സിക് വിഭാഗത്തിന്റേതാണ് തീരുമാനം. കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. ജനുവരിയിലാണ് മുഹ്‌സിനയുടെ പ്രസവം നടന്നത്. ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തിയിരുന്നില്ല. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മാതാവ് മുഹ്‌സിനയുടെ മരണ കാരണം.   

    മുഹ്‌സിനയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണു ബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മറ്റൊരു യുവതിയാണ് അശാസ്ത്രീയ അക്യുപങ്ചര്‍ ചികിത്സ നല്‍കിയത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം പൊലീസ് നിരീക്ഷണത്തിലാണ്. എടക്കഴിയൂര്‍ സ്വദേശിയായ മുഹ്സിന ജനുവരി ആറിനാണ് വീട്ടില്‍വെച്ച് പ്രസവിച്ചത്. ഇവരുടെ ഏഴാമത്തെ പ്രസവമായിരുന്നു. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റായ ഭര്‍ത്താവ് ഇബ്രാഹിനെതിരെ ഗുരുതരമായ പരാതികളാണ് മുഹ്സിനയുടെ കുടുംബം ആരോപിച്ചത്.

 

NDR News
21 Mar 2026 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents