headerlogo
breaking

നടുവണ്ണൂരിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ചാർജിങ് ഉപകരണം തകർന്നു

നടുവണ്ണൂർ കാവുന്തറ റോഡ് ജംഗ്ഷനിലാണ് സംഭവം

 നടുവണ്ണൂരിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ചാർജിങ് ഉപകരണം തകർന്നു
avatar image

NDR News

22 Mar 2026 10:37 PM

നടുവണ്ണൂർ: മേപ്പയൂരിൽ നിന്നും നന്മണ്ടയിലേക്ക് വരികയായിരുന്ന കാർ എതിർവശത്തുള്ള മോട്ടോർ വെഹിക്കിൾ ചാർജിങ് ഉപകരണം സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന് അപകടം. വളവിൽ വെച്ച് ഓവർടേക്ക് ചെയ്തു പോവുകയായിരുന്നു വിദ്യാർത്ഥിനി ഓടിച്ച സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിന്റെ മുൻവശം പോസ്റ്റിന് കുറുകെ ഇടിച്ചത്. മേപ്പയൂരിൽ നിന്നും നന്മണ്ടയിലേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച കെഎൽ 76 എഫ് 24 84 വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. 

   കാറിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നിസ്സാര പരിക്കേറ്റെങ്കിലും മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്. സ്കൂട്ടറും അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. അപകട സമയത്ത് മറുവശത്ത് കാൽനടയാത്രക്കാർ ആരുമില്ലാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

 

 

 

NDR News
22 Mar 2026 10:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents