തെരുവത്ത് കടവിലെ ജനകീയ ഡോക്ടർ രവീന്ദ്രനാഥ് അന്തരിച്ചു
50 വർഷത്തിലേറെ സാമൂഹിക ആരോഗ്യ സേവന രംഗത്ത് സജീവം
ഉള്ളിയേരി: ഡോ കെ രവീന്ദ്രനാഥ് (90), കൂർമന്ത്ര, തെരുവത്തുകടവ് , അന്തരിച്ചു. വൈത്തിരി , അരികുളം , മേപ്പയൂർ , പേരാമ്പ്ര ഗവണ്മെന്റ് ആശുപത്രികളിലെ സേവനത്തിനു ശേഷം കൊയിലാണ്ടി താലൂക് ആശുപത്രി സൂപ്രണ്ട് ആയി 1989ൽ വിരമിച്ചത് . 50 വർഷത്തിലേറെ സാമൂഹിക ആരോഗ്യ സേവന രംഗത്ത് സജീവമായിരുന്നു .
ഐ എം എ കൊയിലാണ്ടി ഘടകം സ്ഥാപക പ്രസിഡന്റ് , ലയൺസ് ക്ലബ് മേഖല ചെയർമാൻ എന്നീ പദവികളും വഹിച്ചു. . ഭാര്യ: പരേതയായ കാരാടം വീട്ടിൽ പ്രഭ . മക്കൾ: സിതാര,സംഗീത , സരിത. മരുമക്കൾ: സുധീർ, സ്വരൂപ് , ചേതൻ. സംസ്ക്കാരം 22 ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉള്ളിയേരി പ്രശാന്തി ഗാർഡനിൽ നടക്കും.

