കോഴിക്കോട്ട് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്
കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശത്താണ് അപകടം നടന്നത്
കോഴിക്കോട്: നഗരമധ്യത്തിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കല്ലായി റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശത്താണ് അപകടം നടന്നത്. കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന 'വി ഫോർ' (വിഫോർ - KL 40 Q 5131) എന്ന സ്വകാര്യ ബസ്സും KL 11 AJ 800 എന്ന നമ്പറിലുള്ള സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറി യിറങ്ങിയതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇദ്ദേഹത്തിന്റെ പരിക്ക് അതീവ ഗുരുതരമാണ്.
അപകടം നടന്ന ഉടനെ തന്നെ പരിക്കേറ്റയാളെ കോഴിക്കോട് സിറ്റി ട്രാഫിക്കിന്റെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.

