എടവരാട്ട് എംഡി എം എ വേട്ട: പിറകിൽ ഉള്ളിയേരി,എടവരാട് സ്വദേശികൾ
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്ന് അധികൃതർ
പേരാമ്പ്ര: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറും പാർട്ടിയും ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പേരാമ്പ്ര എടവരാട് വെച്ച് 3.51 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ചതിന് KL 77 E 6884 നമ്പർ ആക്സസ് സ്കൂട്ടർ സഹിതം ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ജവാദിനെയും (31) എടവരാട് മുക്കണം ക്കോട്ട് വീട്ടിൽ ഷിജാസിനെയും (30) പ്രതികളാക്കി പോലീസ് എൻ ടി പി എസ് കേസ് എടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു. ജവാദ് സ്ഥിരം കുറ്റവാളി ആണെന്നും ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയതെ ഉള്ളൂ എന്നും എക്സൈസ് സി ഐ അശ്വിൻ കുമാർ അറിയിച്ചു.
എടവരാട് ഭാഗത്ത് യുവാക്കൾ തമ്പടിച്ചു രാത്രി കാലങ്ങളിൽ എംഡിഎം എ ഉപയോഗിക്കുന്നതായി രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎം എ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്ന് അധികൃതർ അറിയിച്ചു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ രൂപേഷ് വി.കെ, അനൂപ് മയങ്ങിയിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ് സി എന്നിവർ ഉണ്ടായിരുന്നു.

