വേളം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
6 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘത്തിലെ ഒരാൾ പുഴയിൽ താഴ്ന്നു പോകുകയായിരുന്നു
കുറ്റ്യാടി: വേളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പശുക്കടവിൽ മുങ്ങി മരിച്ചു. പ്യക്കം തോട് പുഴയിൽ ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. വടയും നടുപ്പൊയിൽ ശ്രീജിത്തിന്റെ മകനാണ്. തയ്യുള്ള പറമ്പത്ത് ഷാഹുൽ 18 ആണ് മരണപ്പെട്ടത്. 6 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘത്തിലെ ഒരാൾ പുഴയിൽ താഴ്ന്നു പോകുകയായിരുന്നു.
കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്‌സും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തു കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.

