ചുരത്തിൽ ഒൻപതാം വളവിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി
പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്
താമരശ്ശേരി: ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.അത്തോളി കൊളത്തൂർ സ്വദേശിയാണ് എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു .എട്ട് ഒൻപത് വളവുകൾക്കിടയിൽ12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
താമരശ്ശേരി പോലീസും, കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു.പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

