കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽ മരം മുറിഞ്ഞു വീണ് യുവാവിന് ഗുരുതര പരിക്ക്
ഇന്ന് വൈകുന്നേരം 4.45 യോടെയായിരുന്നു സംഭവം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്കേറ്റു. 'എൽഐസി ഓഫീസിന് മുൻവശത്ത് ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.. അണേല സ്വദേശി ആദർശ് (40)നാണ് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദർശിന്റെ്റെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീഴുകയായിരുന്നു.
ഉടൻ നാട്ടുകാരും വാഹനയാത്രികരും ചേർന്ന് ആദർശിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ പേരാലിൻ്റെ കൊമ്പാണ് പൊട്ടിയത്. അപകടം സമയം നിരവധി പേർ സമീപത്തായുണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാലാണ് കൂടുതൽ പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

