headerlogo
breaking

വിഡി സതീശന് പിന്തുണ വർദ്ധിക്കുന്നു, ബാലുശ്ശേരിയിൽ ഫ്ലക്സ് വെച്ച് പ്രവർത്തകർ

ജില്ലയുടെ പല ഭാഗങ്ങളിലും പ്രതിഷേധം കനക്കുന്നു.

 വിഡി സതീശന് പിന്തുണ വർദ്ധിക്കുന്നു, ബാലുശ്ശേരിയിൽ ഫ്ലക്സ് വെച്ച് പ്രവർത്തകർ
avatar image

NDR News

08 May 2026 03:49 PM

വിഡി സതീശന് പിന്തുണയുമായി ബാലുശ്ശേരിയിൽ ഫ്ലക്സ് സ്ഥാപിച്ചു. നിയുക്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പുത്തൂര്‍വട്ടം അങ്ങാടിയിലാണ് ഫ്‌ലക്‌സ് വെച്ചിട്ടുള്ളത്. അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് എങ്കിലും ആരാണ് സ്ഥാപിച്ചത് എന്ന് വ്യക്തമല്ല. 

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ അത്തോളിയിൽ പ്രകടനം നടത്തി. രാത്രി 9.30 തോടെയാണ് പ്രകടനം നടത്തിയത്. യുവാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്നാണ് മുദ്രാവാക്യം. ഹൈക്കമാൻഡ് വിഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രവർത്തകരുടെ തീരുമാനം.

കുറ്റ്യാടി കൊയിലാണ്ടി പേരാമ്പ്ര വടകര തുടങ്ങിയിടങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. നിരീക്ഷകർ കേരളത്തിൽ എത്തിയ സാഹചര്യത്തിൽ ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ആണ് പ്രവർത്തകരുടെ നീക്കം. 

 

 

NDR News
08 May 2026 03:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents