"ചങ്ങാത്തം" ദൃശ്യഗീതം പ്രകാശനം ചെയ്തു
കോഴിക്കോട് കൈരളി തിയേറ്റര്‍ ഹാളില്‍ നടന്ന പരിപാടി എം. കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:സാമൂഹിക ക്ഷേമം പ്രമേയമാക്കി തയ്യാറാക്കിയ "ചങ്ങാത്തം" എന്ന പേരിലുള്ള ദൃശ്യഗീതം പ്രകാശനം ചെയ്തു. കോഴിക്കോട് കൈരളി തിയേറ്റര്‍ ഹാളില്‍ നടന്ന പരിപാടി എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശന കര്‍മം നിര്‍വഹിച്ചു.ചടങ്ങില്‍ വച്ച് കൈതപ്രത്തെ ഉപഹാരം നല്‍കി എം.പി ആദരിച്ചു.അഡ്വ. കെ.എം. സച്ചിന്‍ദേവ് മുഖ്യാതിഥിയായി പങ്കെടുത്ത് കൈതപ്രത്തിന് ചങ്ങാത്തക്കൂട്ടിൻ്റെ പ്രശംസ പത്രം നൽകി. ചലച്ചിത്ര സംവിധായകന്‍ പി.കെ. ബാബുരാജ്, നടനും മാധ്യമപ്രവര്‍ത്തകനുമായ കെ.കെ. മൊയ്തീന്‍ കോയ എന്നിവർ സംസാരിച്ചു.
മുഹമ്മദ് സി അച്ചിയത്ത് ദൃശ്യ ഗീതത്തിൻ്റെ ഗാനരചനയും, കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതവും നിര്‍വഹിച്ചു. കഥ, സംവിധാനം,നിര്‍മ്മാണം പ്രജിത്ത് നടുവണ്ണൂര്‍ നിര്‍വഹിച്ചു. തീര്‍ത്ഥ സുഭാഷും ഹരിചന്ദന നടുവണ്ണൂരും ആലാപനവും, കൈതപ്രം ദീപാങ്കുരന്‍ ഓര്‍ക്കസ്ട്രേഷനും നടത്തി. ചടങ്ങിന്റെ ഭാഗമായി കൈതപ്രം സംഗീതിക ഗാനാലാപനവും നടന്നു.
തീര്‍ത്ഥ സുഭാഷ്, ഹരിചന്ദന നടുവണ്ണൂര്‍, പാര്‍വണ അഭിലാഷ്, ശ്രീദര്‍ശ്, ദയധനേഷ്, സോണാലി ലിനീഷ് എന്നിവര്‍ക്കും നടൻ അർജുൻ സാരംഗിക്കും ഉപഹാരങ്ങള്‍ കൈമാറി."ചങ്ങാത്തം" ദൃശ്യഗീതത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ദീപാങ്കുരൻ കൈതപ്രം , ദേവാംഗ് കൈതപ്രം , മുഹമ്മദ് പേരാമ്പ്ര, സുരേഷ് പാർവതീപുരം, അർജുൻ സാരംഗി, തീർത്ഥ സുഭാഷ്, ഹരിചന്ദന നടുവണ്ണൂർ, .ഡോക്ടർ കമൽ , പ്രജിത്ത് നടുവണ്ണൂർ, മുഹമ്മദ് സി അച്ചിയത്ത്, സഫിയ ഒയാസിസ്, സാവിത്രി നിർമ്മല്ലൂർ, പ്രജോഷ് വാകയാട് തുടങ്ങിയവർ അഭിനയിച്ചു. അബി കോട്ടൂരാണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് .

