headerlogo
breaking

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസ് സി.ബി ഐ യ്ക്ക് വിട്ടു.

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രതിയായിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസ് സി.ബി ഐ യ്ക്ക് വിട്ടു.
avatar image

NDR News

04 Jun 2026 11:49 AM

             എഡിഎം  നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാനും ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ കുടുംബo സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.കുറ്റപത്രപ്രകാരം സി പി എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പിപി ദിവ്യ ആണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിര്‍ത്തിരുന്നു.യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. 2025 ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തെ തുടർന്നാണ് ആത്മഹത.

NDR News
04 Jun 2026 11:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents