വാഹനങ്ങൾക്ക് അനുവദനീയമായ മാറ്റങ്ങൾ ഉത്തരവായി
വാഹനങ്ങൾക്ക് ആർ സി യിൽ ചേർത്തും ചേർക്കാതയും ചില മാറ്റങ്ങൾ സർക്കാർ അനുവദിച്ചു.
ആർ സി യിൽ ചേർക്കാതയും ചേർത്തും വാഹനങ്ങളിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. അനുമതിയില്ലാതെ ചെയ്യാവുന്ന മാറ്റങ്ങൾ ഇവയാണ്.സീറ്റ് കവർ,ഫ്ലോർ മാറ്റ്, സ്‌റ്റീയറിംഗ് വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ,ബോഡി സ്റ്റിക്കറുകൾഇന്റീരിയർ ആമ്പിയന്റ്ലൈറ്റിംഗ്, ഡാഷ്ക്യാമററിവേഴ്‌സ് ക്യാമറ,പാർക്കിങ് സെൻസർ,ജിപിഎസ്ട്രാക്കർ,ആൻഡ്രോയിഡ്ഇൻഫോടെയിൻമെന്റ് സിസ്റ്റം,അഡീഷണൽ സ്‌പീക്കറുകൾ,ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം,ടോ ഹുക്കുകൾ,റൂഫ് കാരിയറുകൾ,50 ശതമാനം സുതാര്യമായ സൺ ഫിലിം,
ആർസിയിൽ അനുമതിയോട്കൂടി ചെയ്യാവുന്ന മാറ്റങ്ങൾ.വാഹനത്തിന്റെ നിറം മാറ്റൽ,എൽപിജി/സിഎൻജി കിറ്റ് വെക്കൽ,എൻജിൻമാറ്റൽ,ഇലക്ട്രിക്കാക്കി മാറ്റൽ,ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ,ഷാസി ഫ്രെയിം മാറ്റൽ എന്നിവയാണ്.

