സർക്കാർ ധനകാര്യ ധവളപത്രം ഇറക്കി.
ധവള പത്രത്തിൽ കേരളത്തിന്റെ പൊതു കടം 5.07 ലക്ഷം കോടിയാണ്. ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടാനും ധവളപത്രം ശുപാർശ ചെയ്യുന്നു
യു.ഡി എഫ് സർക്കാർ ഇറക്കിയ ധവള പത്രപ്രകാരം കേരളത്തിന്റെ പൊതുകടം 5.07 ലക്ഷം കോടിയാണ്. വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ ഇനങ്ങളിൽ ചിലവഴിക്കുന്നു. 2025 വർഷത്തിൽ 84 ദിവസം ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആയിരുന്നു. കുടിശ്ശിക ബില്ലുകളിലായി 48733 കോടി നല്കാനുണ്ട്. ഇതിനു പുറമെ കിഫ് ബി വായ്പ കുടിശ്ശിക 21000 കോടിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിയ നഷ്ടം 78851 കോടിയാണ്. ജീവനക്കാരുടെ ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കണമെന്ന് ധവളപത്രo പറയുന്നു. അതുപോലെ വിരമിക്കൽ പ്രായം കേന്ദ്ര ജീവനകാരുടെ പോലെ ആക്കാനും ശുപാർശ ചെയ്യുന്നു.

