headerlogo
breaking

.സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു.

പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയും തൃശ്ശൂർ എം പിയുമായ സുരേഷ് ഗോപി, തന്നെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

 .സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു.
avatar image

Gireesh

05 Jun 2026 03:41 PM

ന്യൂഡൽഹി: പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയും തൃശ്ശൂർ എം പിയുമായ സുരേഷ് ഗോപി, തന്നെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ പി ഉന്നത നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചതായി അറിയന്നു.2024 തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപിയാണ്. അതിനു മുമ്പ് രാജ്യസഭ അംഗമായിരുന്നിട്ടുണ്ട്.മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചുരാജ്യസഭാംഗമായിട്ടുള്ള സദാനന്ദനെ മന്ത്രിയാക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

Gireesh
05 Jun 2026 03:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents