ദേശീയ പാത നിയമം കർശനമാക്കുന്നു.
ദേശീയ പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം
രാമനാട്ടുകരമുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് NH 66 ദേശിയ പാത ബൈപ്പാസ് ആറുവരി പാതയിലുടെ ഓട്ടോറിക്ഷകൾ, ഇരു ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ ഓടിക്കുന്നത് വിലക്കി തുടങ്ങി. നിയമപരമായി നിരോധനമുണ്ടെങ്കിലും ഇപ്പോഴാണത് കർശനമാക്കുന്നത്. ഇത്തരം നടപടികൾ തുടങ്ങിയെന്നും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ ഭാഗത്തേക്കും നിരോധനം നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു. അതു കൂടാതെ ദേശീയ പാതയിലുള്ള അനധികൃതമായി വാഹനം നിർത്തിയിടുന്നതും കുറ്റകരമാണ്ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരത്തിലുള്ള നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

