headerlogo
breaking

ഷിഗെല്ല രോഗം കോഴിക്കോട് ജില്ലയിൽ മുൻകരുതൽ

ഷിഗെല്ല രോഗം ബാധിച്ച് നാലുവയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദ്ദേശം നല്കിയതായി ആരോഗ്യ മന്ത്രി ശ്രീ കെ മുരളിധരൻ.

 ഷിഗെല്ല രോഗം കോഴിക്കോട് ജില്ലയിൽ മുൻകരുതൽ
avatar image

Gireesh

07 Jun 2026 04:09 PM

            ഷിഗെല്ല രോഗം ബാധിച്ച് നാലുവയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദ്ദേശം നല്കിയതായി ആരോഗ്യ മന്ത്രി ശ്രീ കെ മുരളിധരൻ.

               കോഴിക്കോട് ജില്ലയിൽ തലകുളത്തൂർ വള്ളിൽ കടവിനു സമീപം താമസ്സിക്കുന്ന പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒരാഴ്ച മുമ്പ് പ്രവേശിപ്പിച്ച കുട്ടിയാണ് ഇന്നലെ രാവിലെ മരിച്ചത്. 

          ഇതേതുടർന്ന് ജില്ലയിൽ അതീവ ജാഗ്രത വേണ മെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരൻ പറഞ്ഞു. തട്ടുകടകൾ, ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റു ഭക്ഷണശാലകൾ എന്നിവടങ്ങളിൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന് നിർദ്ദേശംനല്കിയതായി അദ്ദേഹം പറഞ്ഞു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Gireesh
07 Jun 2026 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents