headerlogo
breaking

സ്കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ്സ്, തീരുമാനത്തിനെതിരെ കെ.എസ് യു

സ്കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ്സ്, തീരുമാനത്തിനെതിരെ കെ.എസ് യു വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്കി.

 സ്കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ്സ്, തീരുമാനത്തിനെതിരെ കെ.എസ് യു
avatar image

NDR News

07 Jun 2026 04:44 PM

                   ആഴ്ചയിലൊരിക്കൽ കളർ ഡ്രസ് അനുവദിക്കാനുള്ള വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അഭിപ്രായത്തിനെതിരെ കെ.എസ്.യു. കുട്ടികൾക്കിടയിൽ സാമൂഹികവും സാമ്പത്തികവുമായ വേർതിരിവുകൾക്ക് ഇത് കാരണമാകുമെന്ന് കാണിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ മന്ത്രിക്ക് കത്ത് നൽകി.യൂണിഫോം വിദ്യാർഥികൾക്കിടയിൽ നൽകുന്ന തുല്യതയുടെ ബോധം കളർ ഡ്രസ് നടപ്പാക്കുന്നതോടെ നഷ്ടപ്പെടുമെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ' വിദ്യാർഥികൾക്ക് തീരുമാനം മാനസിക പ്രയാസമുണ്ടാക്കുമെന്നും കത്തിൽ പറയുന്നു.എന്നാൽ, ആഴ്ചയിലൊരിക്കൽ കളർ ഡ്രസ് അനുവദിക്കാമെന്നത് ആകർഷകമായ ആശയമാണെന്നും അത് നടപ്പാക്കാൻ ശ്രമിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ അറിയിച്ചിരുന്നത്. തീരുമാനത്തിനെതിരെ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഈകാര്യം പുനപരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

NDR News
07 Jun 2026 04:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents