headerlogo
breaking

കുറ്റ്യാടി പുഴയിൽ യുവതിയും മകനും മരിച്ചു.

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽ പെട്ട മകനെ രക്ഷിക്കുന്നതിനടയിൽ ആണ് അമ്മയും മകനും മുങ്ങിമരിച്ചത്.

 കുറ്റ്യാടി പുഴയിൽ യുവതിയും മകനും മരിച്ചു.
avatar image

Gireesh

07 Jun 2026 08:04 AM

                 ഇന്നലെ വൈകിട്ട് 5 മണിക്ക് കുറ്റ്യാടി പുഴയുടെ തോട്ടത്താൻ കണ്ടി ഭാഗത്ത് ആണ് പാലേരി അണ്ടി കുന്നുമ്മൽ സുബീഷിന്റെ ഭാര്യ രമ്യ (35) മകൻ ശിവനന്ദ് (7) മരിച്ചത്. പുഴയിൽ അലക്കാൻ വന്ന രമ്യ മകൻ കാൽവഴുതി പുഴയിൽ വീണതു കണ്ട് രക്ഷിക്കാൻ ശമിക്കുന്നതിടയിൽ ആണ് രണ്ടു പേരും മുങ്ങിമരിച്ചത്. ഇത് കണ്ട യുവാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. . രാത്രി വൈകിയാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടത്തിയത്. മൂത്തമകനും ഇവരോടൊപ്പം ഉണ്ടായിരുന്നു. പക്ഷെ പുഴയിൽ ഇറങ്ങാത്തതു കാരണം രക്ഷപ്പെട്ടു. ശിവനന്ദ് കുന്നശ്ശേരിഗവ: എൽപി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

Gireesh
07 Jun 2026 08:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents