നിയമ വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കരുത് . സു പ്രീം കോടതി
നിയമ വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ പിഴയടച്ച് ക്രമവല്കരിക്കണമെന്ന് സുപ്രീം കോടതി
നവിമുബൈയിലെ വാഷി സെക്ടറിൽ നിയമ വിരുദ്ധമായി പണികഴിപ്പിച്ച കെട്ടിടങ്ങൾ പൊളിച്ച മാറ്റുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരാവാണ് സുപ്രീം കോടതി പറഞ്ഞത്. പൊളിക്കുന്നത് ഒരുപാട് സാമ്പത്തികപ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് കോടതി പറഞ്ഞു. മറ്റു നിയമപ്രശ്നങ്ങൾ ഇെല്ലെങ്കിൽ കൃത്യമായ പിഴയടപ്പിച്ച് നിർമ്മിതികൾ നിയമ വിധേയമാക്കേണ്ടതാണ്.
എന്നാൽ 2019 ൽ ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ കൊച്ചിയിലെ മരടിൽ കോടതി ഉത്തരവുപ്രകാരം പൊളിച്ചിരുന്നു.

