കെ.എസ് ആർ ടി യാത്ര സൗജന്യം ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം
കെ.എസ് ആർ ടി യാത്ര സൗജന്യം ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം.അതിനു ശേഷം ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ പരിഗണിക്കുന്നതാണ്.
യു ഡി എഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരന്റി പദ്ധതി പ്രകാരം കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 ന് ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസ്സുകളിൽ മാത്രമാണ് സൗജന്യം നല്കുന്നത്. 100 ദിവസത്തിനു ശേഷം ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പിലാക്കുന്നതാണ്. കെ എസ് ആർ ടി സി ഈ പദ്ധതിയുടെ സാമ്പത്തികബാധ്യതയെ പറ്റി പഠനം നടത്തിയിരുന്നു. 1300 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

