കുറ്റ്യാടി ചുരത്തിൽ കാർമറിഞ്ഞു. മൂന്ന് പേർക്ക് പരിക്ക്.
കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ മറിഞ്ഞ് വില്യാപള്ളി സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്. ഇവരെ തൊട്ടിൽ പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മലയോര ഹൈവേയുടെ പണി നടക്കുന്നതിനാൽ പല ഭാഗത്തേയും വശങ്ങളിലുള്ള സുരക്ഷാ മതിൽ പൊളിച്ചിട്ടിരിക്കുകയാണ്. ഇതു കൂടാതെ മഴക്കാലമായതോടെ കോടമഞ്ഞ് ഡ്രൈവർമാരുടെ കാഴ്ചമറക്കുന്നതാണ്. വാഹന യാത്രക്കാർ ശ്രദ്ധിച്ചു പോകാൻ ശ്രമിക്കണം. അമിത വേഗം അപകടം ക്ഷണിച്ചു വരുത്തും

