കിഫ്ബി ഫണ്ട് പിരിവ് നിർത്തുന്നു.
കിഫ്ബി നേരിട്ട് പിരിച്ചിരുന്ന മോട്ടോർ വാഹന നികുതിയും ഇന്ധന സെസും നിർത്തുന്നു.
കിഫ് ബി പിരിച്ചെടുക്കുന്ന മോട്ടോർ വാഹനനികുതിയും ഇന്ധന സെസും ഇനി ഖജനാവിലേക്കാണ് എത്തുന്നത്. കിഫ്‌ബി ഇത് ബാങ്കിലിട്ട് പലിശ നേടുന്നത് ഇല്ലാതാവും . പകരം സർക്കാർ ഖജനാവിൽ നിന്നും പണം നേരിട്ട് കൊടുക്കുന്നതാണ്. വർഷം ഏകദേശം 4000 കോടി രൂപ ഈ ഇനങ്ങളിൽ കിഫ്ബി ക്ക് ലഭിക്കുന്നുണ്ട്. എല്ലാ സർക്കാർ വകുപ്പുകകളും പണം ട്രഷറിയിൽ സൂക്ഷിക്കുമ്പോൾ കിഫ്ബി മാത്രമാണ് ബാക്കിലിട്ട് പലിശ വാങ്ങുന്നത്. എന്നാൽ കിഫ്ബിയുടെ കടബാധ്യതകൾ സർക്കാരിന്റെ ബാധ്യതകളായി ആണ് പരിഗണിക്കുന്നത്.

