headerlogo
breaking

കോഴിക്കോട് വീണ്ടും നിപ്പ

ഫറോക്ക് സ്വദേശിയായ 43 വയസ്സുകാരന് നിപ്പ

 കോഴിക്കോട് വീണ്ടും നിപ്പ
avatar image

NDR News

11 Jun 2026 07:55 AM

             കോഴിക്കോട്ഫറോക്ക് കോളേജിനു സമീപം താമസിക്കുന്ന വ്യക്തിക്കാണ് നിപ്പ സ്ഥിതികരിച്ചത്. സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലും സാംപിളുകൾ പരിശോദിച്ചാണ് നിപ്പയാണന്ന് സ്ഥിതികരിച്ചത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാംപിളിന്റെ പരിശോദനഫലം വന്നിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രോഗിയെ ഇന്നലെ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിസിനസുകാരനായ യുവാവ് ഗോഡൗൺ വൃത്തിയാക്കിയതിനു ശേഷം ആയിരുന്നു പനി വന്നത്. ഗോഡൗണിൽ വവ്വാൽ വിസർജ്യം ഉണ്ടായിരുന്നു എന്ന് പറയുന്നു. ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.

NDR News
11 Jun 2026 07:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents