കേരളത്തിൽ ഇന്ധന വില ബഡ്ജറ്റിനു ശേഷം കുറയും
ഡീസലിനും പെട്രോളിനും ഇടാക്കുന്ന മൂന്നു രൂപ സെസ് ഒഴിവാക്കാനാണ് സാധ്യത
സംസ്ഥാന സർക്കാർ ഈടാക്കുന്ന ഒരു ശതമാനം നികതി സെസും 2 രൂപ സാമൂഹ്യ സുരക്ഷ സെസും ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയ ശേഷം പത്തു രൂപയോളം ഡീസലിനും പെട്രോളിനും കൂടി. ഈ ആഘാതം കുറക്കാനാണ് സെസ് ഒഴിവാക്കുന്നത്. 19-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതിന്റെപ്രഖ്യാപനം പ്രതീക്ഷിക്കാം
2023 - 24 വർഷം മുതലാണ് രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ് നടപ്പിലാക്കിയത്. പ്രളയകാലത്തെ വരുമാന നഷ്ടം നികത്താൻ ഒരു ശതമാനം വില്പന നികുതി സെസും നടപ്പിലാക്കി.
കേരളത്തിൽ ഓരോ വർഷവും ഡിസൽ പെട്രോൾ വില്പന കുറഞ്ഞുവരുകയാണ്. ഇതിനു ഒരു കാരണം അയൽ സംസ്ഥാനങ്ങളിൽ കേരളത്തിലുള്ളതിനേക്കാൾ ഡിസൽ പെട്രോൾ വിലകൾ കുറവാണ്. മറ്റൊന്നു ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നത്.

