സ്ത്രീകൾക്ക് സൗജന്യ യാത്ര ബസുകളുടെ വിശദാംശങ്ങളുമായി കെ എസ് ആർ സി.
സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ഏഴു കാറ്റഗറി ബസുകളുടെ ലിസ്റ്റ് കെ എസ് ആർ ടി സി ഇറക്കി.
ജൂൺ 15 മുതൽ ആരംഭിക്കുന്ന സ്ത്രീകൾക്കും ട്രാൻസ്‌ജെൻസറുകൾക്കുമുള്ള സൗജന്യയാത്ര ഏതെല്ലാം വിഭാഗത്തിൽ പെടുന്ന ബസുകളിൽ ലഭിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ വിശദമാക്കുന്നു.ഏഴ് വിഭാഗത്തിൽ പെടുന്ന ബസുകളിൽ മാത്രമാണ് യാത്രാ സൗജന്യം. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ ഓർഡിനറി, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നിവയാലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

