ജയന്തി നടരാജന്റെ ഹർജി സുപ്രീം കോടതി തള്ളി.
കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിയിരുന്ന ജയന്തി നടരാജന്റെ പത്രിക തള്ളിയതിനെതിരെ കൊടുത്ത ഹർജി സുപ്രീം കോടതി തള്ളി
മധ്യപ്രദേശിൽ നിന്നും രാജ്യസഭ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയന്തി നടരാജൻ മത്സരിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളി. ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നല്കി. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതിനാൽ ഇടപെടാനാവില്ല എന്ന് പറഞ്ഞാണ് കോടതി ഹർജി നിരസിച്ചത്. വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. ഇതോടെ രാജ്യസഭ സീക് കോൺഗ്രസിന് നഷ്ടപ്പെട്ട പോലെയായി. ജഡ്ജിമാരായ പ്രശാന്ത് കുമാർമിശ്ര അതുൽ എസ് ചന്ദുർക്കർ എന്നിവരുടെ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

