സൗജന്യ യാത്ര നാളെ 9 മണി മുതൽ മാത്രം
കെ.എസ് ആർ ടി സി യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നാളെ 9 - മണി മുതൽ ആരംഭിക്കുന്നതാണ്.
യു ഡി എഫ് സർക്കാരിന്റെ പ്രീയദർശിനി പദ്ധതി പ്രകാരം കെ എസ് ആർ ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കുന്നതാണ്. അതിനു മുമ്പ് കയറുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല. രാവിലെ 8.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രീയദർശനി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതാണ്. അതിനു ശേഷം 9 മണി മുതൽ സീറോ റുപ്പീസ് ടിക്കറ്റുകൾ സ്ത്രീകൾക്ക് നല്കുന്നതാണ്. സൗജന്യം ലഭിക്കുന്ന ബസുകൾ തിരിച്ചറിയാൻ പ്രീയദർശിനി എന്ന് സ്‌റ്റിക്കർ ബസുകളിൽ ഒട്ടിക്കുന്നതാണ്.

